വിവാദ പ്രസംഗത്തെ തുടർന്നെടുത്ത എഫ്ഐആർ റദ്ദാക്കണമെന്ന ശ്രീധരൻ പിള്ളയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 29 ലേക്കാണ് മാറ്റിയത്.
കൊച്ചി: ശബരിമല വിവാദ പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്. ശ്രീധരൻ പിള്ള സമര്‍പ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ഹര്‍ജി ഈ മാസം 29 ലേക്കാണ് മാറ്റിയത്.
ജനങ്ങൾക്കിടയിൽ മത സ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിലാണ് ശ്രീധരൻ പിള്ളക്കെതിരെ കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. യുവതികള്‍ ശബരിമലയിലേക്ക് എത്തിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞിരുന്നു. ഇത് തന്നോട് ആലോചിച്ച ശേഷമാണെന്ന് ശ്രീധരന്‍ പിള്ള യുവമോര്‍ച്ച യോഗത്തില്‍ പറഞ്ഞിരുന്നു. പ്രസംഗം വിവാദമായതോടെ തന്ത്രി ആണോ തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലും ആണോ വിളിച്ചതെന്ന് വ്യക്തതയില്ലെന്ന് അദ്ദേഹം നിലപാട് തിരുത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തന്ത്രി തന്നെ വിളിച്ചുവെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്.
