അമ്റോഹ: റോഡ് സൈഡിൽ ഉറങ്ങികിടന്ന കുട്ടികളുടെ മുകളിലൂടെ കാ‌‌‍‍ർ പാഞ്ഞു കയറി മൂന്ന് പേർ‍ മരിച്ചു. ഉത്തർപ്രദേശിലെ അമ്റോഹ ജില്ലയിലാണ് സംഭവം. അമിതവേഗത്തിൽ വന്ന കാർ റോഡ് സൈഡിൽ ഉറങ്ങി കിടന്നിരുന്ന കുട്ടികളുടെ മുകളിലൂടെ നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു. ശനിയാഴ്ച ആയിരുന്നു സംഭവം. സംഭവത്തിൽ ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു. ഒരു കുട്ടി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുറദാബാദ് നിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന കാറാണ് ഉറങ്ങികിടന്ന കുട്ടികളുടെ മുകളിലൂടെ കാ‌‌‍‍ർ പാഞ്ഞു കയറിയത്. കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് ആളുകൾ റോഡ് ഉപരോധിച്ചു. പൊലീസ് എത്തിയതിനെ തുടർന്നാണ് ഗതാഗത സൗകര്യം പുനരാരംഭിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.