എസ് യു വി ഹോട്ടലിലേക്ക് ഇടിച്ചു കയറി ക്യാഷ് കൗണ്ടറിന് മുന്നില്‍ നിന്ന വൃദ്ധന്‍ മരിച്ചു
റോഡ് സൈഡിലെ ഹോട്ടലിലേക്ക് വാഹനം ഇടിച്ച് കയറി അറുപതുകാരന് മരിച്ചു. പൂനെയിലെ സംഗ്വി ചൗക്കിലാണ് ഉച്ച്യ്ക്ക് ഒരുമണിയോടെ അപകടമുണ്ടായത്. ഓം പ്രകാശ് പണ്ടിന്വാര് ആണ് അപകടത്തില് കൊല്ലപ്പെട്ടത്. സംഭവത്തില് വാഹനത്തിന്റെ ഡ്രൈവര്ക്കും ഒപ്പമുണ്ടായിരുന്ന ആള്ക്കും പരിക്കേറ്റു.
പ്രധാന റോഡില്നിന്ന് ഹൈ സ്പീഡില് ഓടിച്ചെത്തിയ എസ് യു വി റോഡിന് എതിര്വശത്തുളള ഹോട്ടലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള് സമീപത്തെ സിസിടിവിയില് പതിഞ്ഞിരുന്നു. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. ഹോട്ടലിലെ ക്യാഷ് കൗണ്ടറില് നില്ക്കുകയായിരുന്നു പണ്ടിന്വാര് എന്നും ഇയാളുടെ ഭാര്യയും സുഹൃത്തും ഹോട്ടലിലുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
