കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ 5 പദ്ധതികള്‍ക്കായി 18.99 കോടി രൂപയുടെയും അംഗീകാരം നല്‍കി. ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 16.76 കോടി രൂപയുടെ ഭരണാനുമതി നല്‍കി.
തിരുവനന്തപുരം: കായിക വകുപ്പില് കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി. കായിക വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം മൈലത്തുള്ള ജി.വി.രാജ സ്പോര്ട്സ് സ്കൂളില് സിന്തറ്റിക് ഹോക്കി കോര്ട്ട് നിര്മ്മാണം, മള്ട്ടി ജിംനേഷ്യം, സിന്തറ്റിക് ട്രാക്ക് നിര്മ്മാണം, സിന്തറ്റിക് ഫുട്ബോള് കോര്ട്ട് നിര്മ്മാണം, ചുറ്റുമതില് നിര്മ്മാണം, ഇലക്ട്രിക്കല് പ്രവര്ത്തികളുടെ പൂര്ത്തീകരണം എന്നിവക്കായി 16.76 കോടി രൂപയുടെ ഭരണാനുമതി നല്കി. ഈ പ്രവര്ത്തനങ്ങള് പൂര്ത്തീകരിക്കുന്നതോടെ ജി.വി. രാജ സ്കൂളില് പരിശീലനത്തിന് അത്യാനുധിക സംവിധാനമൊരുങ്ങും.
അതോടൊപ്പം തന്നെ കൊട്ടാരക്കര ജി.എച്ച്.എസ്.എസ്. സ്കൂള് ഗ്രൗണ്ട് നവീകരണത്തിനായി 1 കോടി രൂപയും, കാസര്ഗോഡ് സെന്ട്രല് സ്പോര്ട്സ് ഹോസ്റ്റല് ബില്ഡിംങ് നവീകരണത്തിനായി 1 കോടി 2 ലക്ഷം രൂപയും, കണ്ണൂര് ജില്ലയിലെ പിലാത്തറ ഇന്ഡോര് സ്റ്റേഡിയത്തിന്റെ അനുബന്ധ പ്രവര്ത്തികള്ക്കായി 1 കോടി 82 ലക്ഷം രൂപയും, തിരുവനന്തപുരം പിരപ്പന്കോഡ് നീന്തല്ക്കുളം, തൃശൂര് വി.കെ.എന് മേനോന് ഇന്ഡോര് സ്റ്റേഡിയം, വട്ടിയൂര്ക്കാവ് ഷൂട്ടിംഗ് റേഞ്ച് എന്നിവിടങ്ങളില് മള്ട്ടി ജിംനേഷ്യം നിര്മ്മിക്കുന്നതിന് 1.17 കോടി രൂപയും അനുവദിച്ചു. കൂടാതെ തൃശ്ശൂര് വേലൂര് ആര്.എസ്.ആര്.വി എച്ച്എസ്എസില് ഗ്രൗണ്ട് നവീകരണത്തിന് 1 കോടി രൂപയും, ആലപ്പുഴ രാജ കേശവദാസ് സ്വിമ്മിംങ് പൂളിന്റെ അനുബന്ധ പ്രവര്ത്തനങ്ങള്ക്കായി 1.20 കോടി ലക്ഷം രൂപയും ഭരണാനുമതിയായി.
ഇതോടൊപ്പം തന്നെ സംസ്ഥാന യുവജന കമ്മീഷന്റെ എട്ട് പദ്ധതികള്ക്കായി 1.20 കോടി രൂപയുടേയും കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡിന്റെ 5 പദ്ധതികള്ക്കായി 18.99 കോടി രൂപയുടെയും അംഗീകാരം നല്കി. ഇതിലൂടെ മുഴുവന് പദ്ധതികളും പൂര്ത്തീകരിക്കുവാന് സാധിക്കും. ബഡ്ജറ്റ് പൂര്ത്തിയായി ഒരുമാസം പൂര്ത്തിയാകുമ്പോഴേക്കും ഇത്രയും തുകക്ക് ഭരണാനുമതി ലഭിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനവും, ഈ സാമ്പത്തീക വര്ഷത്തെ മുഴുവന് പദ്ധതി വിനിയോഗവുമാണ് സര്ക്കാര് ലക്ഷ്യമിടുന്നതെന്ന് കായിക യുവജനകാര്യ വകുപ്പ് മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
