നേരത്തെ ഈജിപ്ഷ്യന്‍ രാജ്ഞി ക്ലിയോപാട്രയുടെ സൗന്ദര്യത്തിന്റഎ രഹസ്യം ഗോമൂത്രവും ചാണകവും ചേര്‍ത്ത് ഉപയോഗിച്ചതാണെന്ന അവകാശപ്പെട്ട അതേ സംഘടന തന്നെയാണ് പുതിയ വാദ്ഗാനവുമായി മാധ്യമങ്ങളില്‍ ഇടം പിടിച്ചത്. ഗോസേനയുടെയും ഗോചാര്‍ വികാസ് ബോര്‍ഡിന്റെയും പ്രസിദ്ധീകരണമായ ആരോഗ്യ ഗീതയിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എല്ലാ ഭൂത പ്രേതാദികളുടെയും ദേവന്‍ ശങ്കറാണെന്നും അദ്ദേഹത്തിന്റെ മുടിയിലാണ് ഗംഗാനദി കുടികൊള്ളുന്നതെന്നും ആരോഗ്യ ഗീത പറയുന്നു. പശുവിന്റെ മൂത്രത്തില്‍ അടങ്ങിയിരിക്കുന്നത് ഗംഗയായതിനാല്‍ പ്രേതങ്ങളെ ഒഴിപ്പിക്കാന്‍ അതിന് കഴിയുമെന്നാണ് ആരോഗ്യ ഗീത പറയുന്നു. ആധുനിക ശാസ്ത്രം ഡ്രാക്കുളയെയും സാത്താനെയുമൊന്നും അംഗീകരിക്കുന്നില്ലെങ്കിലും നിരവധി സംസ്കാരങ്ങള്‍ അവയെപ്പറ്റി വ്യക്തമാക്കുന്നുണ്ട്. ക്രിസ്ത്യന്‍, പടിഞ്ഞാറന്‍ സംസ്കാരം ഡ്രാക്കുളയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. ഇസ്ലാമിക സംസ്കാരം സാത്താന്‍ ഉള്ളതാണെന്നും പറയുന്നു. അതേസമയം ലേഖനത്തിലെ വിവരങ്ങള്‍ അതിന്റെ എഴുത്തുകാരന്റെ മാത്രംഅഭിപ്രായമാണെന്നായിരുന്നു ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വല്ലഭ് കാതിറിയയുടെ വാദം. എന്നാല്‍ ഈ വിഷയത്തില്‍ ഇനിയും ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
