കൊല്ലം: സംരക്ഷിത ഇനത്തില്‍പ്പെട്ട മലയണ്ണാനെ കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. കൊല്ലം വാളത്തുംഗല്‍ സ്വദേശിയായ ജലീലാണ് കസ്റ്റഡിയിലായത്. കൊല്ലം മേവറം ബൈപ്പാസിന് സമീപം കഞ്ചാവ് വിറ്റ കേസിലാണ് ജലീലിനെ എക്സൈസ് സംഘം പിടികൂടുന്നത്.

അമ്പത് പൊതി കഞ്ചാവും ഇയാളുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. കൂടുതല്‍ പരിശോധനയ്ക്കായി ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട മലയാണ്ണാനെ കണ്ടെത്തിയത്. വന്യജീവി നിയമപ്രകാരം വളര്‍ത്താൻ പാടില്ലാത്ത ജീവിയാണ് മലയണ്ണാൻ..തെൻമല കേന്ദ്രീകരിച്ചുള്ള നായാട്ട് സംഘത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ജലീലെന്നാണ് വിവരം.

മലയണ്ണാനെ മറ്റ് സംസ്ഥാനങ്ങളില്‍ കടത്തുകയാണ് സംഘത്തിന്‍റെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ അറിയച്ചു. കഞ്ചാവ് കേസ് കൂടാതെ വന്യജീവി സംരക്ഷണ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തു...ജലീലിനൊപ്പം കൂട്ടു പ്രതിയാ ഷാഹുല്‍ ഹമീദിനെയും കഞ്ചാവ് വിറ്റ കേസില്‍ എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്