കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. യുവതി പ്രവേശനം സംബന്ധിച്ച് അന്തിമവിധി വരാന്‍ കാത്തിരിക്കുന്നു.


ദില്ലി: കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഈശ്വരവിശ്വാസം ഇല്ലാത്തവരുടെ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. 50 കൊല്ലമായി ശബരിമലയെ തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടി ശ്രമം നടത്തുന്നു എന്നും ശ്രീധരന്‍പിളള ദില്ലിയില്‍ പറ‍ഞ്ഞു. 

സ്ത്രീ പ്രവേശനത്തിനെതിരായ സമരം അല്ല ബിജെപി നടത്തുന്നത്. യുവതി പ്രവേശനത്തെ ഭക്തജനങ്ങള്‍ എതിര്‍ക്കുന്നു. ആ ഭക്തജനങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ബിജെപി ചെയ്യുന്നത്. യുവതി പ്രവേശനം സംബന്ധിച്ച് അന്തിമവിധി വരാന്‍ കാത്തിരിക്കുന്നു എന്നും ശ്രീധരന്‍പിളള മാധ്യമങ്ങളോട് പറഞ്ഞു.