ശബരിമല സമരം നിര്‍ത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്  ശ്രീധരന്‍പിളള. സമരം അവസാനിപ്പിച്ചെന്ന് പറ‍ഞ്ഞിട്ടില്ല. അങ്ങനെ ആരെങ്കിലും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

കണ്ണൂര്‍: ശബരിമല സമരം നിര്‍ത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള. സമരം അവസാനിപ്പിച്ചെന്ന് പറ‍ഞ്ഞിട്ടില്ല. അങ്ങനെ ആരെങ്കിലും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ശ്രീധരന്‍ പിളള പറഞ്ഞു. 

അതേസമയം, ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് എതിരെന്ന് മാധ്യമങ്ങള്‍ എഴുതിയത് മൗഢ്യമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും ത്രിപുരയിൽ സിപിഎമ്മിന് സംഭവിച്ചത് കേരളത്തിലും നടക്കാൻ പോകുന്നു എന്ന നല്ല സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. അതിനിടെ മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുമ്പോൾ മിണ്ടാൻ ആരുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.