ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ശ്രീധരന്‍പ്പിള്ള

ചെങ്ങന്നൂര്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍പ്പിള്ള രംഗത്ത്. 

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ശ്രീധരന്‍പ്പിള്ള പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച് കൃത്യമായ അറിയിപ്പ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.