രാഹുൽ ഈശ്വർ കൈ മുറിയ്ക്കാൻ ആളെ നിർത്തിയിട്ടുണ്ടെങ്കിൽ സര്‍ക്കാര്‍ നടപടിയെടുക്കണം: പി എസ് ശ്രീധരന്‍പിള്ള

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 25, Oct 2018, 4:17 PM IST
Sreedharan Pillai demands govt to take action against rahul eashwar if he involved in conspiracy
Highlights

രാഹുൽ ഈശ്വർ കൈ മുറിയ്ക്കാൻ ആളെ നിർത്തിയിട്ടുണ്ടെങ്കിൽ സർക്കാരാണ് നടപടി എടുക്കേണ്ടതെന്നും ശ്രീധരൻപിള്ള

കോഴിക്കോട്: നിലയ്ക്കലിൽ നടന്ന അക്രമത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പി എസ് ശ്രീധരന്‍പിള്ള. രാഹുൽ ഈശ്വർ കൈ മുറിയ്ക്കാൻ ആളെ നിർത്തിയിട്ടുണ്ടെങ്കിൽ സർക്കാരാണ് നടപടി എടുക്കേണ്ടതെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. 

ശബരിമലയിലെ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ പൊലീസ് നടപടിക്കെതിരെ ബിജെപി കോടതിയെ സമീപിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കം ചതിയാണ്. ശബരിമയലെ തകർക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള ആരോപിച്ചു.
 

loader