കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങള്‍ക്കെതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ആശയസംവാദമെന്ന കോടിയേരി ബാലകൃഷ്ണന്‍റെ വെല്ലുവിളി സ്വീകരിക്കുന്നതായും സമയവും സ്ഥലവും കോടിയേരി നിശ്ചയിക്കട്ടേയെന്നും ശ്രീധരന്‍ പിള്ള. അമിത് ഷായെ നേരില്‍ കണ്ട് ശബരിമലയിലെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. പൊലീസ് രാജിനെതിരെ ആഭ്യന്തര മന്ത്രാലയത്തിനും പഴ്സനൽ മന്ത്രാലയത്തിനും പരാതി നൽകിയതായും ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മാധ്യമരംഗത്തെ സിപിഎം ഫ്രാക്ഷൻ ഉപയോഗിച്ച് ബിജെപിയെ വേട്ടയാടുകയാണ്. കള്ളക്കേസുകളില്‍ കുടുക്കുന്നതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. കേരളത്തിലെ സംഘപരിവാര്‍ അംഗങ്ങള്‍ക്കെതിരെ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. പൊലീസിനെ സുരേന്ദ്രൻ ആക്രമിച്ചു എന്ന് കേസുണ്ട്. എന്നാല്‍ എത് പൊലീസുകാരനാണ് പരിക്കേറ്റതെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.