വനിതാമതിലിനെ തുഷാർ വെള്ളാപ്പള്ളി അനുകൂലിച്ചത് എൻഡിഎയുടെ ഭാഗമായല്ല എസ്എൻഡിപി ഭാരവാഹി എന്ന നിലയിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു.

തിരുവനന്തപുരം: വനിതാമതിലില്‍ അനുകൂല നിലപാട് എടുത്ത തുഷാര്‍ വെള്ളാപ്പള്ളിയെ തള്ളാതെ ശ്രീധരന്‍ പിള്ള. വനിതാമതിലിനെ തുഷാർ വെള്ളാപ്പള്ളി അനുകൂലിച്ചത് എൻഡിഎയുടെ ഭാഗമായല്ല എസ്എൻഡിപി ഭാരവാഹി എന്ന നിലയിലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. സർക്കാർ ഒരുക്കുന്ന നവോത്ഥാന പരിപാടി എന്ന നിലയ്ക്കാണ് തുഷാർ വനിതാ മതിലിനെ പിന്തുണയ്ക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

വനിതാമതിലിൽ പങ്കെടുക്കുന്നതിൽ തുഷാർ വെള്ളാപ്പള്ളിക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്നായിരുന്നു ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞത്. ശ്രീധരന്‍ പിള്ളയുടെ പ്രസ്താവനയില്‍ ബിജെപിക്കുള്ളില്‍ തന്നെ അതൃപ്തി ഉണ്ടായിരുന്നു.