ബിജെപി നേതൃത്വത്തിനെതിരെ പ്രതിഷേധമുയര്‍ത്തി ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥി ശ്രീധരന്‍ പിളള. പ്രചാരണത്തിനായി മുതിര്‍ന്ന നേതാക്കളോ കേന്ദ്രമന്ത്രിമാരോ മണ്ഡലത്തില്‍ എത്തിയില്ലെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രവര്‍ത്തകര്‍ പിന്തുണനല്‍കിയപ്പോള്‍ നേതാക്കള്‍ അവഗണിച്ചു. നേതാക്കള്‍ സഹകരിച്ചിരുന്നെങ്കില്‍ വിജയിക്കാമായിരുന്നുവെന്നും ശ്രീധരന്‍പിളള പറഞ്ഞു.