ശബരിമല കർമ്മ സമിതി ഈ മാസം 26ന് നടത്തുന്ന അയ്യപ്പന്‍ വിളക്കിന് ബിജെപി പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ള.

Add Asianetnews as a Preferred SourcegooglePreferred

തിരുവനന്തപുരം: ശബരിമല കർമ്മ സമിതി ഈ മാസം 26ന് നടത്തുന്ന അയ്യപ്പന്‍ വിളക്കിന് ബിജെപി പിന്തുണ നല്‍കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ള. 26ന് വൈകിട്ട് 6 മുതൽ 6.30 വരെ ഹൈവേകൾ കേന്ദ്രീകരിച്ചാകും അയ്യപ്പന്‍ വിളക്ക് സംഘടിപ്പിക്കുക.

വനിതാ മതിൽ വിഭജനവും വിദ്വേഷവും വളർത്താനുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ കുടുംബത്തെ അപമാനിക്കാൻ സർക്കാരും ബന്ധപ്പെട്ട ആൾക്കാരും ശ്രമിച്ചു.

പൊലീസിന്‍റെ വാര്‍ത്താ കുറിപ്പ് സർക്കാരിന് വേണ്ടി ഇറക്കിയതാണ്. വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് അതിലുണ്ടായിരുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. വേണുഗോപാലൻ നായരുടെ മരണത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.