സ്ത്രീ പ്രവേശനത്തിൽ സർക്കാർ തിടുക്കപ്പെട്ട് നടപടിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. ഇത് ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
തിരുവനന്തപുരം: അരനൂറ്റാണ്ട് കാലമായി സിപിഎം ശബരിമലയുടെ പ്രാധാന്യത്തെ കുറയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ശബരിമലയിലെ വിശ്വാസത്തില്‍നിന്ന് വിശ്വാസികളെ മാറ്റാന്‍ ശ്രമിക്കുകയാണ്. സ്ത്രീ പ്രവേശനത്തിൽ സർക്കാർ തിടുക്കപ്പെട്ട് നടപടിയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. ഇത് ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
ഗോപാലസേന രൂപീകരിച്ച കാലത്തെ എകെജിയുടെ അഭിപ്രായമായാലും നായനാര്‍ വിഎസ് കാലത്ത് നല്‍കിയ അഫിഡവിറ്റുകളാണെങ്കിലും അത്തരമൊരു സമീപനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചിരുന്നത്. വിധിന്യായം കിട്ടിയപ്പോള്‍ ഇത് കൂടുതല്‍ വ്യക്തമായി. വിധി വന്ന നിമിഷം തന്നെ നടപ്പിലാക്കാന്‍ അതീവ താല്‍പര്യത്തോടെ ചാടിപ്പുറപ്പെടുകയായിരുന്നു സര്‍ക്കാരെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.
ശബരിമലയെ തകർക്കാനുള്ള ശ്രമത്തിനെതിരെ ബിജെപി മുന്നോട്ട് വരും. സി പി എമ്മിന് ഉള്ളിൽ തന്നെ ഇതിനെതിരെ ഉരുൾപൊട്ടൽ നടക്കുന്നുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
