തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവ്. പാറാശാല പൊലീസ് കസ്റ്റഡിയിലെടുത്ത നെയ്യാറ്റികര സ്വദേശി ശ്രീജീവിന്‍റെ മരണമാണ് സർക്കാർ സിബിഐക്ക് വിട്ടത്. ശ്രീജീവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കമെന്നാവശ്യപ്പെട്ട് ഒരു വർഷത്തിലധികമായി സഹോദരൻ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുകയായിരുന്നു.
സഹോദരന്റെ കൊലപാതകികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് 500 ദിവസത്തിലധികമായി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സമരത്തിനാണ് ഫലം കണ്ടത്. ശ്രീജിത്തിൻറെ സഹോദരൻ ശ്രീജീവാണ് പാറാശാല പൊലീസിന്രെ കസ്റ്റഡിയിൽ വച്ച് മരിക്കുന്നത്. 2014 മെയ് 21ന് ഒരു മോഷണക്കേസിൽ പാറാശാല പൊലീസ് കസ്റ്റഡയിലെടുത്ത ശ്രീജീവ് മരിക്കുകയായിരുന്നു. വിഷം ഉള്ളിൽ ചെന്ന് മരിച്ചുവെന്നായിരുന്നു പൊലീസ് ഭാഷ്യം. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വിഷം ഉള്ളിലെത്തിയതായി കണ്ടെത്തി. കസ്റ്റഡിലെടുത്ത് സെല്ലിടച്ച പ്രതിയുടെ ഉള്ളിൽ എങ്ങനെ വിഷം എത്തിയെന്ന സംശയം തുടക്കമുതലേ ഉന്നയിച്ചിരുന്നു.
ഇതേ കുറിച്ച് വീട്ടുകാരുടെ ആരോപണം ഇതായിരുന്നു. അയൽവാസിയായ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു ശ്രീജീവ്. ഇതുതർക്കാനായി ഒരു കള്ളകേസുണ്ടാക്കി ശ്രീവിജിനെ കസ്റ്റഡയിലെടുത്ത് മർദ്ദിച്ചുകൊന്നുവെന്നായിരുന്ന പരാതി. ഈ ആരോപണം ശരിവച്ച് സംസ്ഥാന പൊലീസ് കംപ്ലെയിന്‍റ് അതോററ്റിയും മനുഷ്യാവകാശ കമ്മീഷനും ശ്രീജീവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാം നൽകാൻ ഉത്തരവിട്ടു. അന്നത്തെ സിഐ ഗോപകുമാർ, എസ്ഐ ബിജു ഡ്യൂട്ടിലുണ്ടായിരുന്ന മറ്റ് പൊലീസുകാരിൽ എന്നിവരില്‍ നിന്നും 10 ലക്ഷം രൂപ ശ്രീജീവിന്‍റെ കുടുബംത്തിന് കൊടുക്കാൻ സർക്കാർ ഉത്തരവിട്ടു. ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം ദക്ഷിണമേഖല എഡിജിപിക്ക് നൽകി. എന്നാൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സഹോദരൻ സമരം തുടങ്ങുകയും മുഖ്യമന്ത്രിക്ക് നിവദേനം നൽകുകയും ചെയ്‍തു. സഹോദരന്‍റെ കൊലയാളികളെ കണ്ടെത്താനുള്ള ശ്രീജിത്തിന്രെ സമരം വാർത്തകളില്‍ നിറഞ്ഞിരുന്നു.
