ശ്രീജിത്തിനെ മര്‍ദ്ദിച്ചത് എസ്ഐ ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍
വരാപ്പുഴയില് പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രിയില് വച്ച് മരിച്ച ശ്രീജിത്തിനെ മര്ദ്ദിച്ചത് എസ് ഐ ദീപകെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായ കൂട്ടുപ്രതികള്. വരാപ്പുഴ സ്റ്റേഷനില് വച്ചാണ് മര്ദ്ദിച്ചതെന്നും പ്രതികള് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ശ്രീജിത്തിന്റെ വയറിന് ചവിട്ടി. പൊലീസ് തങ്ങളെയും മര്ദ്ദിച്ചു. ശ്രീജിത്തിനെ മര്ദ്ദിച്ചതിന് തങ്ങള് ദൃക്സാക്ഷികളാണെന്നും പ്രതികള് പറഞ്ഞു.
ഗൃഹനാഥന് ആത്മഹത്യ ചെയ്ത കേസില് പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയില് ഇരിക്കെ മര്ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല് ആശുപത്രിയില് ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു.
