മനുഷ്യാവകാശ കമ്മീഷനെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിനെതിരെ ശ്രീജിത്തിന്റെ കുടുംബം

കൊച്ചി: മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ ശ്രീജിത്തിന്റെ കുടുംബം. കമ്മീഷൻ ഇടപെട്ടത് ആത്മാർത്ഥമായാണ്.സർക്കാരിന് രാഷ്ട്രീയം ഉള്ളത് കൊണ്ടാണ് മുഖ്യമന്ത്രി അടക്കമുള്ളവർ വീട് സന്ദർശിക്കാൻ പോലും തയ്യാറാകാത്തതെന്നും ശ്രീജിത്തിന്‍റെ അമ്മ ശ്യാമള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ കമ്മീഷനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെതി.

ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസിൽ തുടക്കം മുതൽ ആത്മാർത്ഥമായി പ്രവർത്തിച്ച കമ്മീഷനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം തെറ്റായിപ്പോയിയെന്നും മകന്റെ മരണത്തിൽ ഇടത് നേതാക്കൾക്ക് പങ്കുള്ളത് കൊണ്ടാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്നതെന്നും അമ്മ ശ്യാമള പറഞ്ഞു.