തിരുവനന്തപുരം: ശ്രീജിത്തിന്റെ അമ്മയെ പൊലീസുകാർ പരിഹസിക്കുന്നെന്ന പരാതിയിൽ യുവജനകമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവിയോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, ശ്രിജിവിന്റെ മരണം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നല്‍കിയിട്ടുണ്ട്. ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്താണ് ഹർജി നല്‍കിയത്. ഹർജിയിൽ കോടതി സിബിഐയോട് വിശദീകരണം തേടി. സര്‍ക്കാര്‍ വാദത്തെ പിന്തുണച്ചു.

കസ്റ്റഡി മരണമെന്ന് പൊലീസ് കംപ്ലൈന്റ്‌സ് അതോറിറ്റിയുടെ കണ്ടെത്തലുണ്ട്. എന്നിട്ടും പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ഹർജിയിൽ സഹോദരൻ അഭിഭാഷകനായ കാളീശ്വരം രാജ് മുഖേനയാണ് ഹർജി സമർപ്പിച്ചത്.