വയറുവേദനയുമായി കിടന്ന ശ്രീജിത്തിനെ എസ് ഐ ദീപക് ചവിട്ടിയെന്ന് കൂട്ടുപ്രതി അസഭ്യം പറഞ്ഞു കൊണ്ടായിരുന്നു മര്‍ദ്ദനം

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ വയറുവേദനയുമായി കിടന്നപ്പോള്‍ എസ് ഐ ദീപക് ചവിട്ടിയെന്ന് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍ പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടിൽ വെച്ചാണ് 4 പേർ മാധ്യമങ്ങളെ കാണുന്നത്. വിനു,സുധി,സജിത്ത്,ശരത് എന്നിവരാണ് മാധ്യമങ്ങളെ കാണുന്നത്. 

കസ്റ്റഡിയിലെടുത്ത ആർ.ടിഎഫുകാർ മാത്രമല്ല ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലീസുകാരും ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ചെന്നാണ് വെളിപ്പെടുത്തൽ. മെഡിക്കൽ എടുത്ത സമയത്ത് ശ്രീജിത്തിനെ മാത്രം വേറെ മുറിയിലാണ് കൊണ്ടുപോയത്. ശ്രീജിത്ത് വയറുവേദനയെന്ന് ആദ്യം മുതലെ പറഞ്ഞിരുന്നുവെന്നും രാത്രി വരെ ഭക്ഷണം തന്നില്ലെന്നും ശ്രീജിത്ത് ബുദ്ധിമുട്ട് പറഞ്ഞപ്പോഴും അവഗണിച്ചുവെന്നും വിനു പറഞ്ഞു. 

പൊലീസിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് വീടാക്രമണ കേസിൽ ജാമ്യത്തിൽ ഇറങ്ങിയവർ നടത്തിയത്. ലോക്കപ്പിൽ എസ്.ഐ അടക്കമുള്ളവർ നടത്തിയ മർദ്ദനം കോടതിയിലോ ആശുപത്രിയിലോ പറയാതിരിക്കാനാണ്. വരാപ്പുഴ ലോക്കപ്പ് എസ്.ഐ ദീപക് ഇടിമുറി ആക്കി. ചവിട്ടേറ്റ് നിലത്ത് വീണ് കരഞ്ഞ ദീപകിനെ തുടർച്ചയായി എസ്ഐ ചവിട്ടിയതിന് ദൃകസാക്ഷിയാണെന്നും ഇവർ പറഞ്ഞു.

ബുദ്ധിമുട്ട് കാരണം ഭക്ഷണം തന്നപ്പോഴും ശ്രീജിത്തിന് കഴിക്കാൻ പറ്റിയില്ല. വെള്ളിയാഴ്ച രാത്രി എസ്ഐ ക്രൂരമായി മർദ്ദിച്ചുവെന്നും വിനു പറഞ്ഞു. അസഭ്യം പറഞ്ഞു കൊണ്ടായിരുന്നു മര്‍ദ്ദനം. ആശുപത്രിയിൽ കൊണ്ടുപോയ പൊലീസുകാർ മർദ്ദിച്ചു, അതിന് ശേഷമാണ് മുഖത്ത് പാടുകൾ കണ്ടതെന്നും വിനു.