വരാത്തതില്‍ പരാതിയില്ലെങ്കിലും ദു:ഖമുണ്ടെന്നും ശ്രീജിത്തിന്‍റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

കൊച്ചി: മുഖ്യമന്ത്രി വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ശ്രീജിത്തിന്‍റെ കുടുംബം. വരാത്തതില്‍ പരാതിയില്ലെങ്കിലും ദു:ഖമുണ്ടെന്നും ശ്രീജിത്തിന്‍റെ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി ഇന്ന് എറണാകുളത്ത് എത്തിയിരുന്നു. എന്നാല്‍ പോകാന്‍ എളുപ്പമായിരുന്ന വരാപ്പുഴ വഴി സ്വീകരിക്കാതെ മറ്റ് വഴികളിലൂടെയാണ് മുഖ്യമന്ത്രി പരിപാടികളില്‍ പങ്കെടുത്തത്. ദേശീയപാതയിലൂടെ സഞ്ചരിക്കാതെ ഇടുങ്ങിയ പാതയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര ചെയ്തതെന്നാണ് ശ്രീജിത്തിന്‍റെ കുടുംബത്തിന്‍റെ ആരോപണം. ഏഴ് പരിപാടികളാണ് ഇന്ന് മുഖ്യമന്ത്രിക്ക് എറണാകുളത്ത് ഉണ്ടായിരുന്നത്.