സുധീരന് മറുപടിയുമായി ശ്രീനിവാസന്‍ കൃഷ്ണന്‍. 

ദില്ലി: സുധീരന് മറുപടിയുമായി ശ്രീനിവാസന്‍ കൃഷ്ണന്‍. തന്നെ എഐസിസി സെക്രട്ടറിയാക്കിയത് രാഹുല്‍ ഗാന്ധിയാണെന്ന് ശ്രീനിവാസന്‍ കൃഷ്ണന്‍. അതിനെ സുധീരന്‍ ചോദ്യം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. സുധീരന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ മാറ്റും. 

യുവാക്കള്‍ പാര്‍ട്ടിയില്‍ കടന്നു വരുന്നതില്‍ അസഹിഷ്ണുത കാണിക്കരുതെന്നും ശ്രീനിവാസന്‍ പറഞ്ഞു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി നിയമനത്തിൽ വി.എം.സുധീരൻ വിയോജിപ്പ് അറിയിച്ചിരുന്നു. ഒരു ശ്രീനിവാസൻ എഐസിസി. സെക്രട്ടറിയായി വന്നിരിക്കുന്നു എന്നത് അത്ഭുതത്തോടും തെല്ലൊരു ഞെട്ടലോടെയുമാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനെ സ്നേഹിക്കുന്ന സാധാരണ ജനങ്ങളും അറിഞ്ഞതെമന്ന് സുധീരൻ പറഞ്ഞു. ആരാണീ ശ്രീനിവാസൻ എന്ന ചോദ്യമാണ് വ്യാപകമായി പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഉയരുന്നത്. കോൺഗ്രസ് പ്രവർത്തന രംഗത്ത് മതിയായ പശ്ചാത്തലം ഇല്ലാത്ത ഇപ്രകാരം ഒരാൾ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു. ഏതായാലും പിൻവാതിലിൽ കൂടിയുള്ള ഈ വരവ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.