ദേശീയപാത സര്‍വെ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കുന്നതിന്‍റെ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നതിനു പിന്നാലെയാണ് പരാതിയുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ രംഗത്തെത്തിയത്

മലപ്പുറം: മലപ്പുറത്ത് പൂര്‍ത്തിയാക്കിയ ദേശീയപാത സര്‍വെക്കെതിരെ പരാതിയുമായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും രംഗത്ത്.പൊന്നാനിയില്‍ അലൈമെന്‍റില്‍ വരുത്തിയ മാറ്റം വലിയ പ്രായാസങ്ങളുണ്ടാക്കിയിട്ടുണ്ടന്നാണ് സ്പീക്കറുടെ പരാതി. 

ദേശീയപാത സര്‍വെ പൂര്‍ത്തിയാക്കി ഭൂമി ഏറ്റെടുക്കുന്നതിന്‍റെ നടപടികളിലേക്ക് ജില്ലാ ഭരണകൂടം കടന്നതിനു പിന്നാലെയാണ് പരാതിയുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ രംഗത്തെത്തിയത്.പൊന്നാനി താലൂക്കിലെ അലൈമെന്‍റ് മാറ്റത്തിനിതിരെയുള്ള നാട്ടുകാരുടെ പരാതിയില്‍ കാര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.നേരത്തെ ഏറ്റെടുത്ത സ്ഥലം ഒഴിവാക്കി പുതിയ സ്ഥലം കണ്ടെത്തുന്നത് അംഗീകരിക്കാനാവില്ല.ഇക്കാര്യം സ്പെഷ്യല്‍ ഓഫീസറെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സ്പീക്കറും നഗരസഭ ചെയര്‍പേഴ്സനും അടക്കമുള്ള ജനപ്രതിനിധികളെയെല്ലാം ബോധ്യപെടുത്തിയാണ് അലൈമെന്‍റില്‍ ചെറിയമാറ്റം വരുത്തിയെതെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.ഇതിനിടെ ഒരു വിഭാഗം ആളുകളുടെ ആവശ്യത്തെ തുടര്‍ന്ന് ചേലേമ്പ്രയില്‍ വീണ്ടും നടത്തിയ സാധ്യതാപഠനത്തിന്‍റെ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം ദേശീപാത അതോറിട്ടിക്ക് സമര്‍പ്പിച്ചു.ഈ അലൈമെന്‍റ് അംഗീകരിച്ചാല്‍ ഇവിടെ പ്രത്യേകമായി സര്‍വെ നടത്തും.