കൊളംബോ: ശ്രീലങ്കയില്‍ സ്ത്രീകള്‍ക്കും മദ്യം വാങ്ങാന്‍ സാഹചര്യമൊരുക്കാനുള്ള നീക്കങ്ങള്‍ക്ക് തടയിട്ട് പ്രസിഡന്‍റ് മൈത്രിപാല സിരിസേന. നീക്കം എത്രയും പെട്ടെന്ന് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു.

നേരത്തെ 1955ലെ വിവേചനപരമായ നിയമം ഭേദഗതി വരുത്തുാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മദ്യം വാങ്ങുന്നതിനുള്ള സമയനിയന്ത്രണത്തില്‍ ഇളവ് വരുത്താനും ബാറുകളില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനുള്ള അനുമതി നല്‍കാനുള്ള നീക്കവും സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. ഈ തീരുമാനങ്ങള്‍ക്കെല്ലാം പ്രസി‍ഡന്‍റിന്‍റെ നിലപാട് തടസമാകും. അതേസമയം പ്രസിഡന്‍റിന്‍റെ നിലപാടിനെതിരെ നിരവധിപേര്‍ പ്രതിഷേധവുമായി എത്തുന്നുണ്ട്.