രാമേശ്വരത്ത് ശ്രീദേവിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തു
ചെന്നൈ: ദുബായില്‍ വച്ച് അന്തരിച്ച നടി ശ്രീദേവിയുടെ ചിതാഭസ്മം രാമേശ്വരത്ത് നിമഞ്ജനം ചെയ്തു. ശനിയാഴ്ചയാണ് ശ്രീദേവിയുടെ അവസാന മരണാനന്തര ചടങ്ങും പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി 28നാണ് ശ്രീദേവിയുടെ മൃതദേഹം എല്ലാവിധ ബഹുമതികളോടെയും മുംബൈയില്‍ സംസ്‌കാരിച്ചത്.
ഭര്‍ത്താവ് ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുശി, ബോണി കപൂറിന്റെയും ആദ്യ ഭാര്യ മോനയുടെയും മക്കളായ അര്‍ജുന്‍ എന്നിവര്‍ക്ക് പുറമെ ബോളിവുഡില്‍നിന്ന് താരങ്ങളും ശ്രീദേവിയ്ക്ക് അന്ത്യയാത്രയില്‍ ഒപ്പമുണ്ടായിരുന്നു.
ഫെബ്രുവരി 24നാണ് ദുബായില്‍വച്ച് ശ്രീദേവി മരിച്ചത്യ തുടര്‍ന്ന് മരണത്തെ കുറിച്ച് നിറഞ്ഞ് നിന്ന ദുരൂഹത താരത്തിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിന് കാലതാമസമുണ്ടാക്കി. ഇതിനിടെ ഭര്‍ത്താവ് ബോണി കപൂറിനെ ചോദ്യം ചെയ്തു. ആദ്യം ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞെങ്കിലും പിന്നീട് ബാത്ടബ്ബില്‍ വീണാണ് മറണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു
