Asianet News MalayalamAsianet News Malayalam

ശ്രീദേവി മദ്യത്തിന് അടിമയായിരുന്നില്ലെന്ന് അമര്‍ സിങ്

sridevi wasnt alcoholic says amar singh
Author
First Published Feb 26, 2018, 7:40 PM IST

നടി ശ്രീദേവിയെ മദ്യത്തിന് അടിമയെന്ന നിലയില്‍ ചിത്രീകരിക്കരുതെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവായിരുന്ന അമര്‍ സിങ്. സമൂഹത്തിലെ മറ്റു പലരെയും പോലെ വല്ലപ്പോഴും അല്‍പം വൈന്‍ കഴിച്ചിരുന്ന അവരെ മദ്യത്തിന് അടിമയെന്ന നിലയില്‍ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് അമര്‍ സിങ് പറഞ്ഞു. ഷെയ്ക്ക് അല്‍ നഹ്യാനുമായി സംസാരിച്ചിരുന്നിട്ടുണ്ടെന്നും ശ്രീദേവിയുടെ ഭൗതികാശരീരം അര്‍ധരാത്രിയോടെ മുംബൈയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അമര്‍ സിങ് പറഞ്ഞു. 

നേരത്തെ  ശ്രീദേവിയുടെ രക്തത്തില്‍ മദ്യത്തിന്‍റെ അംശമുണ്ടായിരുന്നുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഖലീജ് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാത്ത്ടബ്ബിലെ വെളളത്തില്‍ മുങ്ങിയാണ് മരണം. ഹോട്ടലിലെ കുളിമുറിയിലാണ് ശ്രീദേവിയെ അബോധാവസ്ഥയില്‍ കണ്ടത്. ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ദുബായി എമിറേറ്റ്സ് ടവര്‍ ഹോട്ടലിലെ താമസസ്ഥാലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിക്ക് ഖിസൈസിസെ ദുബായി പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം ചെയ്തു. 

മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ഖുഷിയും ശ്രീദേവിയ്ക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ബര്‍ദുബായി പോലീസ് സംഭവത്തില്‍ കേസെടുത്ത് താമസസിച്ച ഹോട്ടല്‍ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിച്ചു.

നാലാം വയസ്സിൽ തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം . കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നുവെന്ന് എ.ആർ. റഹ്മാൻ പ്രതികരിച്ചു. നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലു ദിവസമായി  ശ്രീദേവിയും കുടുംബവും ദുബായിൽ ആയിരുന്നു.

Follow Us:
Download App:
  • android
  • ios