തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ബിജെപിയും കോൺഗ്രസും നടത്തുന്നത് അക്രമ സമരങ്ങളാണെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പള്ള. അക്രമ സമരത്തിലൂടെ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ ആണ് ഇവരുടെ ശ്രമം. 

കേരളത്തിലെ ജനങ്ങൾ ഇത് തിരിച്ചറിയും. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഇടതുപക്ഷത്തിനു നേട്ടമേ നൽകൂ. ആചാരങ്ങളുടെ മുകളിൽ ആണ് ഭരണഘടന എന്നാണ് സിപിഎം നിലപാട്. മുത്തലാക്കും ശബരിമലയും രണ്ട് എന്ന് പറഞ്ഞത് ബിജെപിയുടേത് ഇരട്ട താപ്പാണെന്നും അദ്ദേഹം പറഞ്ഞു.