പരീക്ഷ മാർച്ച് 13 മുതൽ 28 വരെയുള്ള തിയ്യതികളില്‍ ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ തിയ്യതി മാറ്റാൻ ശുപാർശ. പരീക്ഷ മാർച്ച് 13 മുതൽ 28 വരെയുള്ള തിയ്യതികളില്‍ ആക്കുന്നതിന്റെ സാധ്യത പരിശോധിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ഡിപിഐയുടെ നേതൃത്തിൽ ചേർന്ന ഉന്നതതല സമിതി ആണ് പരീക്ഷ നീട്ടാൻ ശുപാര്‍ശ ചെയ്തത്. നിപയും മഴയും കാരണം അധ്യയന ദിവസം നഷ്ടപെട്ടത് കാരണമാണ് പരീക്ഷാ തിയ്യതി മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചത്. അന്തിമ തീരുമാനം സർക്കാർ എടുക്കും.
