തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. രണ്ട് മണിക്ക് വിദ്യാഭ്യാസമന്ത്രിയാണ് ഫലം പ്രഖ്യാപിക്കുക. ഗ്രേസ് മാർക്ക് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം മുൻവർഷത്തെക്കാൾ കൂടിയിട്ടുണ്ട്.
ചോദ്യചോർച്ചയെ തുടർന്ന് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടിവന്നതടക്കമുള്ള വിവാദങ്ങൾക്കൊടുവിലാണ് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നത്. പല വിഷയങ്ങൾക്കും സിലബസ്സിന് പുറത്തുള്ള ചോദ്യങ്ങൾ മൂലം ബുദ്ധിമുട്ടിയ വിദ്യാർത്ഥികൾക്ക് മാർക്ക് ദാനത്തിനുള്ള നിർദ്ദേശമുണ്ടായിരുന്നു. ഫലം പരീക്ഷാബോർഡ് ചേർന്ന് അന്തിമമായി വിലയിരുത്തി.
ഫലപ്രഖ്യാപനത്തിന് ശേഷം www. results.itschool.gov.in എന്ന വെബ് സൈറ്റിലൂടെ sapahalam2017 മൊബൈൽ ആപ്പ് വഴിയും ഫലം അറിയാൻ കഴിയും. കഴിഞ്ഞ വർഷം 96.59 ആയിരുന്നു വിജയശതമാനം. ഇത്തവണ 85277 പേർക്ക് വിവിധ വിഭാഗങ്ങളിൽ ഗ്രേസ് മാർക്ക് കിട്ടിയിട്ടുണ്ട്. മുൻ വർഷത്തെക്കാൾ ഏഴായിരത്തിലധികം പേർക്കാണ് ഗ്രേസ് മാർക്ക് കിട്ടിയത്. പ്ലസ്ടും ഫലം 12 ന്പ്രഖ്യാപിക്കാനാണ് നീക്കം.
