ആദിവാസി ക്ഷേമത്തിനായി കോടികള്‍ ചെലവിടുമ്പോഴും, ആദിവാസി കുടുംബങ്ങൾ പട്ടിണിയില്‍ ആദിവാസി ക്ഷേമ വകുപ്പു നല്‍കുന്ന അരിയും മററും കിട്ടിയിട്ടും കാലങ്ങളാകുന്നു 

നിലമ്പൂര്‍: ആദിവാസി ക്ഷേമത്തിനായി കോടികള്‍ ചെലവിടുമ്പോഴും, മുഴുപ്പട്ടിണിയിലായ ആദിവാസി കുടുംബങ്ങൾ ഇപ്പോഴും നിലമ്പൂർ കാടുകളിലുണ്ട്. ഭക്ഷണം പാകം ചെയ്തു വീട്ടിലെത്തിക്കാനുള്ള പദ്ധതികള്‍ പോലുമുള്ള കാലത്തും ഇവരുടെ നിത്യദുരിതം കണ്ടില്ലെന്നു നടിക്കുകയാണ് സർക്കാർ.

നിലമ്പൂരിലെ കല്ലുണ്ട കോളനിയില്‍ ശരീരം തളര്‍ന്നു കിടക്കുന്ന ഭാര്യ സുന്ദരിയെ നോക്കാന്‍ ആരുമില്ലാത്തതു കൊണ്ട് പണിക്കു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് കുലിവേലക്കാരനായ കുട്ടന്‍ ഭാര്യ. സര്‍ക്കാര്‍ നല്‍കുന്ന അരിയും മററും ഇപ്പോഴും പണിതീരാതെ കിടക്കുന്ന ഈ വീട്ടിലെത്തിയിട്ട് കാലങ്ങലാകുന്നു. നാലു കൊല്ലമായി റേഷനരി കിട്ടിയിട്ട് റേഷന്‍ കാര്‍ഡ് പുതുക്കാനായി 2014ല്‍ കൊടുത്തെങ്കിലും ഇതുവരെ കിട്ടിയില്ല.

ആദിവാസി ക്ഷേമ വകുപ്പു നല്‍കുന്ന അരിയും മററും കിട്ടിയിട്ടും കാലങ്ങളാകുന്നു. സ്കൂളില്‍ പഠിക്കുന്ന മൂന്ന് കുട്ടികളടങ്ങുന്ന ഈ കുടുംബത്തിന് മറ്റ് കോളനി നിവാസികള്‍ നല്‍കുന്ന സഹായം മാത്രമാണ് ആശ്രയം. മാസം അരിയും ഗോതമ്പുമടക്കം 35 കിലോ റേഷന്‍ കിട്ടേണ്ട സ്ഥാനത്ത് പകുതി പോലും കിട്ടുന്നില്ലെന്ന് കോളനിയിലെ മിക്കകുടുംബങ്ങലും പറയുന്നു.

കേരളത്തിലെ ആദിവാസിമേഖലയ്ക്ക് കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് 2731 കോടി രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ. സംസ്ഥാനത്തെ ഒരാദിവാസിക്ക് അടിസ്ഥാനസൗകര്യവികസനത്തിന് ഒരു വ‌ർഷം 75.000 രൂപയിലധികമാണ് ചെലവഴിക്കുന്നത്.