ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. നഷ്ടപരിഹാര തുക രണ്ട് മാസത്തിനകം നൽകണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ സമിതിയുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.
ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. നഷ്ടപരിഹാര തുക രണ്ട് മാസത്തിനകം നൽകണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ സമിതിയുടെ ചെലവ് സംസ്ഥാന സർക്കാർ വഹിക്കണമെന്നും കോടതി വ്യക്തമാക്കി.
നഷ്ടപരിഹാര തുക കൂട്ടണമെങ്കിൽ നമ്പി നാരായണന് മുന്നോട്ടുപോകാമെന്നും കോടതി വിശദമാക്കി. സമിതിക്ക് കേരളത്തിൽ യോഗം ചേരാമെന്നും കോടതി വ്യക്തമാക്കി. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി. അറസ്റ്റ് മാനസിക പീഡനം ആയിരുന്നുവെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി.
ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിനും കോടതി ഉത്തവിട്ടു, റിട്ട ജസ്റ്റിസ് ഡി കെ ജെയിൻ അധ്യക്ഷനായ സമിതിക്ക് രൂപം നൽകി.
