തിരുവനന്തപുരത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കാനായി സ്ഥലം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഷാര്‍ജ ഭരണാധികാരി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പേരൂര്‍ക്കട വില്ലേജിലാണ് 70 സെന്റ് സ്ഥലം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 90 വര്‍ഷത്തേക്ക് പാട്ടത്തിന് ഭൂമി നല്‍കും.

യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും കേന്ദ്രസര്‍ക്കാര്‍ സ്ഥലം നല്‍കുമ്പോള്‍ മുന്നോട്ട് വെയ്ക്കുന്ന വ്യവസ്ഥകള്‍ ഇതിനും ബാധകമായിരിക്കും. യു.എ.ഇ കോണ്‍സേലിറ്റ് പുറമെ കൂടാതെ, വിക്രം സാരാഭായ് സ്‌പേസ് സെന്ററിനും 75 സെന്റ് സ്ഥലം നല്‍കും. എ.പി.ജെ.അബ്ദുള്‍ കലാമിന്റെ പേരില്‍ നോളജ് സെന്ററും മ്യൂസിയവും സ്ഥാപിക്കുന്നതിനാണ് സ്ഥലം നല്‍കുക. 30 വര്‍ഷത്തേക്ക് പാട്ടത്തിനായിരിക്കും നല്‍കുന്നത്.