അസാധുവായ നോട്ടുകള്‍ മാറ്റാന്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയ ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും സഹകരണ മന്ത്രി എ. സി മൊയ്തീനാണ് കത്തയച്ചത്. നേരത്തെ നോട്ടുകള്‍ മാറ്റാന്‍ സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും ഇന്നലെയാണ് ഈ നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കത്തില്‍ മന്ത്രി ചൂണ്ടിക്കാട്ടി. സഹകരണ മേഖലയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കമാണിതെന്ന് മന്ത്രി ഇന്നലെ ആരോപിച്ചിരുന്നു.