ലിഗയുടെ മരണത്തിൽ സർക്കാർ ആരെയൊക്കെയോ സംരക്ഷിക്കാൻ ശ്രമം നടത്തുന്നു ശവദാഹം നടത്തുന്നത് റീ പോസ്റ്റ് മോർട്ടം സാധ്യത ഇല്ലാതാക്കും
തിരുവനന്തപുരം: ലിഗയുടെ മരണത്തിൽ സർക്കാർ ആരെയൊക്കെയോ സംരക്ഷിക്കാൻ ശ്രമം നടത്തുന്നുവെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. ലിഗയുടെ മൃതദേഹം സംസ്ക്കരിക്കുകയാണെങ്കിൽ ശവദാഹം നടത്തരുത്. മൃതദേഹം മറവ് ചെയ്യാനേ പാടുള്ളൂവെന്നും കുമ്മനം ആവശ്യപ്പെട്ടു. ശവദാഹം നടത്തുന്നത് റീ പോസ്റ്റ് മോർട്ടം സാധ്യത ഇല്ലാതാക്കുമെന്നും കുമ്മനം പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തോട് ഇടപെടാൻ ആവശ്യപ്പെടുമെന്നും കുമ്മനം വിശദമാക്കി.
