കൊച്ചി: സംസ്ഥാന ഹജ്ജ് ക്യാമ്പിന് തുടക്കമായി. നെടുമ്പാശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള 11. 828 തീർത്ഥാടകരാണ് ഈ വര്‍ഷം ഹജ്ജനുഷ്ഠാനതിനു പോകുന്നത്. 28കുട്ടികളും തീർത്ഥാടക സംഘത്തിലുണ്ട്. തീർത്ഥാടകർക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒരുക്കിയ ക്യാമ്പ് നെടുമ്പാശ്ശേരിയിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തു. തീർത്ഥാടകരുടെ എണ്ണക്കൂടുതലുള്ള കേരളത്തിന്റെ ക്വാട്ട വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹജ്ജിനു പോകുന്ന വനിതാ വളണ്ടിയര്‍മാര്‍ക്കായി ഇന്ത്യൻ പതാകയും വളണ്ടിയർ ഫോൺ നമ്പറും പതിച്ചു നൽകും. 56വളണ്ടിയർ സംഘവും തീർത്ഥാടകരെ അനുഗമിക്കും. കൊച്ചിയിൽ നിന്നും ആദ്യസംഘം നാളെ പുറപ്പെടും. ആദ്യയാത്ര മന്ത്രി കെ ടി ജലീൽ ഫ്ലാഗ് ഓഫ് ചെയ്യും. ഈ മാസം 26നു ഹജ്ജ് ക്യാമ്പ് സമാപിക്കും.