ജസ്നയെ അന്വേഷിച്ച് കർണാടകയിലുണ്ടായിരുന്ന അന്വേഷണ സംഘങ്ങള്‍ കേരളത്തില്‍ തിരിച്ച് എത്തി
എരുമേലി: ജസ്നയുടെ തിരോധാനത്തില് സംസ്ഥനത്തെ മലയോര ജില്ലകള് കേന്ദ്രികരിച്ച് അന്വേഷണം വിപുലമാക്കാൻ പൊലീസ് നീക്കം. ജസ്നയെ അന്വേഷിച്ച് കർണാടകയിലുണ്ടായിരുന്ന അന്വേഷണ സംഘങ്ങള് കേരളത്തില് തിരിച്ച് എത്തി. ജസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചതോടെ അന്വേഷണ തലവനായ തിരുവല്ല ഡിവൈഎസ്സ്പിക്ക് ലഭിച്ചത് നൂറിലധികം ഫോൺകോളുകളാണ്. കേരളത്തില് നിന്ന് മാത്രമല്ല, കർണാടക, തമിഴ്നാട് എന്നിടങ്ങളില് നിന്നും വിവരങ്ങള് എത്തുന്നുണ്ട്. ഈ ഫോൺകാളുകളുടെ അടിസ്ഥാനത്തില് അന്വേഷണം തുടരാനാണ് പൊലിസിന്റെ ഇപ്പോഴത്തെ തീരുമാനം.
ഇതിനായി കൂടുതല് ഷാഡോപൊലീസ് കരാരെ കൂടി ഉള്പ്പെടുത്തി അന്വേഷണംസംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. ഫോൺകാളുടെ അടിസ്ഥാനത്തില് ഇടുക്കി വയാനാട് എന്നിവിടങ്ങളില് അന്വേഷണം തുടങ്ങി. ഇടുക്കിജില്ലയിലെ വനമേഖലകള് ജസ്നയുടെ സി സി റ്റി വി ദൃശ്യങ്ങള് ലഭ്യമായ സ്ഥലങ്ങള് എന്നിവിടങ്ങളില് നിന്നും കൂടുതല് പേരുടെ മോഴി രേഖപ്പെടുത്തി.
കെ എസ്സ് ആർ ടി സി ഡ്രൈവർ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില് സുല്ത്താന് ബത്തേരിയില് പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ചിലർ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില് കോട്ടയം ഇടുക്കി ജില്ലകളിലെ അനാഥാലയങ്ങള് കേന്ദ്രികരിച്ച് അന്വേഷണം തുടങ്ങിയിടുണ്ട്. സംസ്ഥാനം കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്താനാണ് പൊലിസിന്റെ നീക്കം ഇതിനിടയില് സഹായം അഭ്യർത്ഥിച്ച് ജസ്നയുടെ സഹോദരൻ ജയ്സി ഫെയിസ് ബുക്കില് ജസ്നയെ കുറച്ചുള്ള വിവരങ്ങളും കുടുംബവുമായുള്ള അടുപ്പവും രേഖപ്പെടുത്തി പോസ്റ്റ് ഇട്ടിടുണ്ട്. കഴിഞ്ഞ മാർച്ച് 22നാണ് ജസ്നയെ ഏരുമേലിയില് നിന്നും കാണാതായത്.
