സിഎസ്ഡിഎസ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന ഹർത്താൽ ഉപേക്ഷിച്ചു
കോട്ടയം: കെവിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനയായ സിഎസ്ഡിഎസ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിരുന്ന ഹർത്താൽ ഉപേക്ഷിച്ചു. പോലീസിന്‍റെയും വിവിധ സംഘടനകളുടെയും ആഭ്യർഥന മാനിച്ചാണ് സംസ്ഥാന ഹർത്താൽ വേണ്ടെന്ന് വച്ചതെന്ന് സിഎസ്ഡിഎസ് സംസ്ഥാന നേതൃത്വം പറയുന്നു. എന്നാൽ കോട്ടയം ജില്ലയിൽ ഹർത്താൽ നടത്തും.
സിഎസ്ഡിഎസിന് പുറമേ യുഡിഎഫും ബിജെപിയും കോട്ടയം ജില്ലയിൽ ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
