ദില്ലി: സ്കൂള്‍ കലോത്സവത്തിലെ വ്യാജ അപ്പീല്‍ കേസില്‍ മുഖ്യ പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടിസ്.ഒളിവിൽ കഴിയുന്ന പ്രതി തിരുവനന്തപുരം സ്വദേശി സജികുമാറിനെതിരെയാണ് ലുക്കട്ട് നോട്ടിസ്

പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ണൂർ കലോത്സവത്തിലെ 48 വ്യാജ അപ്പീലുകളിൽ 28 എണ്ണവും തയാറാക്കിയത് സജികുമാറായിരുന്നു. കഴിഞ്ഞതവണ വ്യാജ അപ്പീലുണ്ടാക്കി സജികുമാറിന് കിട്ടിയത് 30 ലക്ഷം രൂപയാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.അതേസമയം ബാലവകാശ കമ്മീഷൻ ജീവനക്കാരെ അന്വേഷണസംഘം ചോദ്യം ചെയ്യും.

സീൽ മോഷണം പോയതും ക്രൈംബ്രാഞ്ച് അന്വേഷിക്കും. സിബിഎസ്ഇ കലോത്സവത്തിലും വ്യാജ അപ്പീലുകള്‍ ഉപയോഗിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ലോകായുക്തയുടെ പേരിലുള്ള അപ്പീലുകളും പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.