ഇത്തരം കേസുകളില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും അതിനുള്ള നിര്‍ദേശം നല്‍കിയതായും അറിയിപ്പിലുണ്ട്

ദില്ലി: ന്യൂസ് റൂമുകളിലും സ്ഥാപനങ്ങളിലും നേരിടേണ്ടിവന്ന അതിക്രമങ്ങള്‍ മീ ടൂ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് എഡിറ്റേഴ്സ് ഗില്‍ഡിന്‍റെ പിന്തുണ. മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായി എഡിറ്റേഴ്സ് ഗില്‍ഡ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

ഇത്തരം കേസുകളില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. എല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും അതിനുള്ള നിര്‍ദേശം നല്‍കിയതായും അറിയിപ്പിലുണ്ട്.