കോഴിക്കോട്: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് വിജിലൻസ് പരിശോധന കർശനമാക്കിയത്. വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓഫീസുകളിൽ പരിശോധന തുടരുകയാണ്.
കർഷകൻ ജീവനൊടുക്കിയ ചെന്പനോട വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നു. ക്രമക്കേട് ഉണ്ടെങ്കിൽ ഇന്നു തന്നെ കേസ് എടുക്കണമെന്നും ഉദ്യോഗസ്ഥർക്ക് ബെഹ്റ നിർദേശം നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസുകളിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
മാസത്തിലൊരിക്കൽ വില്ലേജ് ഓഫീസിൽ പരിശോധന നടത്താനാണ് വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടിരിക്കുന്നത്. റവന്യു വകുപ്പ് ഓഫീസുകളിൽ അഴിമതി വർധിക്കുന്നതായി വിജിലൻസ് റിപ്പോർട്ടുണ്ടായിരുന്നു.
