തഞ്ചാവൂര്‍: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. തമിഴ്നാട്ടിലെ തിരക്കാട്ടുപുലി ഗ്രാമത്തിലെ ഒരു പ്രൈവറ്റ് സ്കൂളിലാണ് സംഭവം. പതിനെട്ടുകാരനായ സുധിഷ് ബാബുവാണ് തൂങ്ങിമരിച്ചത്. ക്ലാസ് മുറിയുടെ മച്ചില്‍ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്.

സ്പെഷ്യല്‍ ക്ലാസില്‍ പങ്കെടുക്കാനായി രാവിലെ എട്ടുമണിക്ക് സ്കൂളില്‍ എത്തിയിരുന്നു സുധിഷ്. എന്നാല്‍ സ്പെഷ്യല്‍ ക്ലാസ് മുഴുവനാക്കാതെ ക്ലാസില്‍ നിന്ന് പോവുകയായിരുന്നു. സ്പെഷ്യല്‍ ക്ലാസ് കഴിഞ്ഞ് മറ്റു കുട്ടികള്‍ സ്വന്തം ക്ലാസിലെത്തിയപ്പോളാണ് സുധിഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാര്‍ത്ഥിയുടെ മരണകാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.