13 കാരിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

First Published 4, Apr 2018, 11:11 PM IST
step father arrested for molesting 13 year old girl
Highlights

രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും അമ്മയും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

കാസര്‍ഗോഡ്: 13 കാരിയെ ഭീഷണിപ്പെടുത്തി മൂന്നുമാസത്തോളം പീഡിപ്പിച്ച രണ്ടാനച്ഛനെ പൊലീസ് അറസ്റ്റുചെയ്തു. കാസര്‍കോഡ് കുമ്പള സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. സംഭവത്തില്‍ അമ്മയ്‌ക്കും പങ്കുള്ളതായി സംശയമുണ്ട്.

രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം പെണ്‍കുട്ടിയും അമ്മയും പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. വനിതാ പൊലീസ് നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് ബോധം കെടുത്തിയായിരുന്നു ആദ്യം പീഡിപ്പിച്ചിരുന്നത്. പിന്നീട് കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചു. സംഭവം അമ്മയോട് പറഞ്ഞെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ പൊലീസില്‍ അറിയിക്കുമെന്നായപ്പോള്‍ അമ്മ കുട്ടിയോടൊപ്പം പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

പരാതി ലഭിച്ചതോടെ അന്വേഷണം തുടങ്ങിയ പൊലീസ് പ്രതിയെ ഉടന്‍ പിടികൂടി. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. അമ്മയ്‌ക്ക് ഇക്കാര്യം അറിവുണ്ടെന്നാണ് പൊലീസ് പറയുന്നത്. എതിര്‍ക്കുവാനോ പരാതിപ്പെടാനോ തയ്യാറായില്ല. പ്രതി കാസര്‍ഗോഡ് എ.ടി.എം കവര്‍ച്ചാ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാളുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.

 

loader