സ്വന്തം വീട്ടിൽ വച്ച് കത്തികാണിച്ച് ഉമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി 13 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്.

കാസര്‍ഗോഡ്: കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് ജീവപര്യന്തം തടവ് ശിക്ഷ. കാസര്‍ഗോഡ് ഉപ്പള പഞ്ചത്തൊട്ടി പള്ളം അബ്ദുൾ കരീം കുറ്റക്കാരനാണെന്നാണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തിയത്.

സ്വന്തം വീട്ടിൽ വച്ച് കത്തികാണിച്ച് ഉമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി 13 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആയുധം ഉപയോഗിച്ചു ഭീഷണി പെടുത്തിയതിന് 5 വർഷം തടവ് ശിക്ഷ കൂടി കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്ന കേസിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രിംകോടതി നിർദേശത്തെ തുടർന്നാണ് കേസിൽ 8 മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയത്. കേരളത്തിൽ ഇത്തരത്തിൽ വേഗം വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്ന കേസാണിത്.