തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി.
തൂത്തുകുടി: തമിഴ്നാട്ടിലെ തൂത്തുകുടിയിൽ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരെ നടന്ന സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില് മരിച്ചവരുടെ എണ്ണം പത്തായി. നിരവധി പേര്ക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു.
സമരത്തിന്റെ 100 ആം ദിവസാചരണത്തിന് ആയിരക്കണക്കിന് പ്രതിഷേധക്കാർ തൂത്തുക്കുടിയിലെത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്ടർ നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതേസമയം, നിരോധനം കണക്കിലെടുക്കാതെ പ്രതിഷേധക്കാർ കളക്ട്രേറ്റിലേറ്റ് നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു.
പ്രതിഷേധക്കാർ കളക്ട്രേറ്റ് വളപ്പിലുണ്ടായിരുന്ന വാഹനക്കൾക്ക് തീയിട്ടു. തുടർ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസ് ജാഗ്രതയിലാണ്.
\
