തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമാണെന്ന ആരോപണം ഉയരുന്നു
ചെന്നൈ: തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമാണെന്ന ആരോപണം ഉയരുന്നു. പൊലീസ് വാനിന് മുകളിൽ നിന്ന് സമരക്കാർക്ക് നേരെ വെടിവയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിഷേധം നിയന്ത്രണാതീതമായപ്പോൾ ആണ് വെടിവച്ചത് എന്നായിരുന്നു തമിഴ്നാട് ഡിജിപിയുടെ വിശദീകരണം.

12 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർക്കാരിനും പൊലീസിനുമെതിരെ കടുത്ത
പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിനും മക്കൾ നീതി മയ്യം പാർട്ടി നേതാവ് കമൽഹാസനും ഇന്ന് തൂത്തുക്കുടി സന്ദർശിക്കും.
കുറ്റക്കാരായ പൊലീസുകാരെ ശിക്ഷക്കണമെന്ന് എംഡിഎംകെ നേതാവ് വൈകോ. വെടിവയ്പ്പ് ആസൂത്രിതമാണെന്നു വൈകോയും പറഞ്ഞു. അതേ സമയം വെടിയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങില്ലെന്നും അത് പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് മരിച്ചവരുടെ ബന്ധുക്കൾ.
സ്റ്റെർലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധസമരം നൂറ് ദിവസം പിന്നിട്ടതോടെയാണ് അക്രമാസക്തമായത്. പ്രതിഷേധക്കാരുടെ അക്രമങ്ങൾ പരിധി വിട്ടതോടെയാണ് തങ്ങൾ വെടിവച്ചതെന്നാണ് പോലീസ് പറയുന്നത്. പോലീസ് കമാൻഡോകള്‍ ആളുകളെ തിരഞ്ഞെുപിടിച്ചു വെടിവെയ്ക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. കുറ്റക്കാരായ പോലീസുകാരെ ശിക്ഷിക്കണമെന്നും സർവീസിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
അതിനിടയില്‍ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സര്‍ക്കാറിനോട് തൂത്തുക്കുടി വെടിവയ്പ്പില്‍ വിശദീകരണം തേടി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
