മകളെ ഭാര്യയാക്കി വച്ചിരുന്ന പിതാവ് അതിലുണ്ടായ കുഞ്ഞിനെയും മകളെയും വെടിവച്ചു കൊന്നു
ന്യൂ മില്‍ഫോര്‍ഡ് : മകളെ ഭാര്യയാക്കി വച്ചിരുന്ന പിതാവ് അതിലുണ്ടായ കുഞ്ഞിനെയും മകളെയും വെടിവച്ചു കൊന്നു. അമേരിക്കയിലെ നോര്‍ത്ത് കരോലീനയിലാണ് അമേരിക്കയെ നടുക്കിയ സംഭവം. പോലീസിന് വന്ന ഒരു ഫോണ്‍ കോളിലാണ് സംഭവത്തിന്‍റെ ദുരൂഹത പുറത്ത് എത്തിയത്. സ്റ്റീവന്‍ പ്ലാഡില്‍ എന്ന വ്യക്തി മകളില്‍ പിറന്ന തന്‍റെ ഏഴു മാസം പ്രായമുള്ള മകനെയും കൊലപ്പെടുത്തിയ പ്രതി സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു.
ഇയാളുടെ അമ്മയാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. സ്റ്റീവ് പ്ലാഡില്‍ (45), ഇയാളുടെ മകള്‍ കാറ്റി പ്ലാഡില്‍ (20), ഇവരുടെ മകന്‍ ബെന്നറ്റ് പ്ലാഡില്‍, കാറ്റിയുടെ വളര്‍ത്തച്ഛന്‍ അന്തോണി ഫ്യൂസ്‌കോ (56) എന്നിവരാണ് മരിച്ചത്. മകളെയും കുഞ്ഞിനെയും ഇല്ലാതാക്കുമെന്ന് സ്റ്റീവ് തന്നെ വിളിച്ചുഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അയാളുടെ അമ്മ പോലീസിന് മൊഴി നല്‍കി. ഡോവറിലെ ഒരു റോഡില്‍ നിര്‍ത്തിയിട്ടിരുന്ന മിനിവാനിലുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
