Asianet News MalayalamAsianet News Malayalam

ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീ ശക്തി പുരസ്കാര സമര്‍പ്പണം ഇന്ന്

  • ചടങ്ങ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തില്‍ 
     
sthree shakthi award show

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീ ശക്തി പുരസ്കാര സമര്‍പ്പണം ഇന്ന്. തിരുവനന്തപുരം കാര്യവട്ടം സ്പോർട്ട് ഹബ്ബിൽ  പരിപാടിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കയ്യൊപ്പ് തെളിയിച്ച അഞ്ച് പേര്‍ക്കാണ് ഇത്തവണ ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീ ശക്തി പുരസ്കാരം നൽകുന്നത്. അഞ്ചിൽ ഒരാള്‍ക്ക്  സ്ത്രീ 2018 പുരസ്കാരവും നല്‍കും. 

വൈകിട്ട് ആറ് മണിക്ക് ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലെ ഓഡിറ്റോറിയത്തിൽ സ്ത്രീ ശക്തി പുരസ്കാര സമര്‍പ്പണത്തിന് അരങ്ങുണരും. രണ്ട് നൂറ്റാണ്ടിന്റെ സ്ത്രീമുന്നേറ്റ ചരിത്രം പറയുന്ന ദൃശ്യാവിഷ്കാരമാണ് പരിപാടിയുടെ ഹൈലൈറ്റ്.   അഞ്ച് വിഭാഗങ്ങളിലായി കരുത്തരായ സ്ത്രീ ജീവിതങ്ങൾ അരങ്ങിലെത്തും.  താരങ്ങളുടെ നീണ്ട നിര പരിപാടിയില്‍ പങ്കെടുക്കും.

Follow Us:
Download App:
  • android
  • ios