ചെന്നൈ: തമിഴ്‍നാട് മുഖ്യമന്ത്രിയായി ശശികലയുടെ സത്യപ്രതിജ്‍ഞ നാളെ ഉണ്ടാകില്ലെന്ന് സൂചന. ശശികലയ്ക്കെതിരായ കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ ഗവർണർ നിയമോപദേശം തേടിയിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദില്ലിയിൽ നിന്ന് ഗവർണർ മുംബൈയിലേക്ക് മടങ്ങി .

അനധികൃത സ്വത്തുസമ്പാദനക്കേസിൽ വിധി വരുന്നതുവരെ ശശികലയുടെ സതൃപ്രതിജ്ഞ നടപ്പാക്കരുതെന്ന് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹർജി നല്‍കിയിരുന്നു.

കൂടാതെ ശശികലയ്ക്കെതിരെ സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍നിന്ന് പ്രതിഷേധം ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പുറമെ സിനിമ മേഖലയിലും സാമൂഹികമാധ്യമങ്ങളിലും എതിര്‍പ്പ് കനക്കുകയാണ്.