കൊച്ചി: ഞാറക്കലിനും പിറവത്തിനും പിന്നാലെ എറണാകുളം ചെങ്ങമനാട്ടിലും പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി. 24 തെരുവ് നായ്ക്കളെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ കൊന്നത്.അതിനിടെ അകാരണമായി നായ്ക്കളെ കൊന്നൊടുക്കുന്നവരെ ഗുണ്ടാനിയമം ചുമത്തി തുറുങ്കിലടയ്ക്കണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്തെത്തി.

Add Asianetnews as a Preferred SourcegooglePreferred

വൈപ്പിൻ മണ്ഡലത്തിലെ ഞാറയ്ക്കൽ, പിറവം മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ തെരുവ് നായ്ക്കളെ കൊന്നൊടുക്കിയതിന്റെ ചുവട് പിടിച്ചാണ് ചെങ്ങമനാടും നായ്ക്കളെ കൊന്നൊടുക്കിയത്. പഞ്ചായത്ത് ഭരണസമിതിക്കായിരുന്നു നേതൃത്വം. ജോസ് മാവേലിയും സംഘവുമാണ് നായ്ക്കളെ കൊന്നൊടുക്കിയത്. 24 നായ്ക്കളെ കൊന്നു .നാട്ടുകാരെ ആക്രമിച്ചു തുടങ്ങിയതോടെയാണ് തെരുവ് നായ്ക്കൾ കൊന്നൊടുക്കാൻ തീരുമാനിച്ചതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.

അതേസമയം നായ്ക്കളെ അകാരണമായി കൊന്നൊടുക്കുന്നതിനെതിരെ മൃഗസ്നേഹികൾ രംഗത്തെത്തി. തെരുവ് നായ്ക്കളെ അകാരണമായി കൊന്നൊടുക്കുന്നവരെ ഗുണ്ടാ നിയമം ചുമത്തി ജയിലിടക്കമെന്ന് പോലീസ് കം പ്ലയിന്റ്സ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് അഭിപ്രായപ്പെട്ടു.