പാലക്കാട് വീണ്ടും തെരുവു നായ ആക്രമണം. ഒരാൾക്ക് ഗുരുതര പരിക്ക്. കടിച്ചത് പേപ്പട്ടിയാണെന്നാണ് സംശയം.

മണ്ണാർക്കാട് കൊട്ടംപാറ അപ്പുവിനാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. വലതു നെറ്റിയിൽ ആഴത്തിലുള്ള മുറിവുകളുണ്ട്.

രാവിലെ സ്കൂളിലേക്ക് പോകും വഴിയാണ് മണ്ണാർക്കാട് കോടക്കാട് സൽമത്തിന്‍റെ മകൾ എട്ടാം ക്ലാസ് വിദ്യാർത്ഥി സുമയ്യ യെ തെരുവുനായ ഓടിച്ചിട്ടു കടിച്ചത്. നിലത്തു വീണ കുട്ടിയുടെ വലതു മാറിടത്തിനാണ് കടിയേറ്റത്.

സുമയ്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ രവി വിജയകുമാർ എന്നിവർക്കു കൂടി കടിയേറ്റു. പേയിളകിയ നായയാണ് ആക്രമിച്ചതെന്നാണ് സംശയം. പരുക്കേറ്റ നാലു പേരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.